Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവതി വാഹനമിടിച്ച്‌ മരിച്ച സംഭവം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ.

യുവതി വാഹനമിടിച്ച്‌ മരിച്ച സംഭവം കൊലപാതകം; ഒരാൾ കസ്റ്റഡിയിൽ.
കോട്ടയം: ജോലിക്കു പോയ യുവതി വാഹനമിടിച്ച്‌ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കറുകച്ചാൽ കൂത്രപളളി സ്വദേശിനി നീതു കൃഷ്ണനെ (36) ആണ് വാഹനമിടിച്ച്‌ റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവുമായി ഏതാനും വര്‍ഷങ്ങളായി പിണങ്ങി കഴിയുകയായിരുന്ന യുവതി വെട്ടിക്കാവുങ്കല്‍ പൂവന്‍പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ചങ്ങനാശേരിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു.
      ചൊവ്വാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെ വീട്ടില്‍ നിന്നും കറുകച്ചാലിലേക്ക് നടന്നു വരുമ്പോഴായിരുന്നു നീതുവിനെ വാഹനമിടിച്ചത്. വാഹനമിടിച്ച്‌ അബോധാവസ്ഥയിലായ നീതുവിനെ നാട്ടുകാര്‍ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവ സ്ഥലത്തു നിന്നും ഒരു കാര്‍ മല്ലപ്പളളി ഭാഗത്തേക്ക് പോകുന്നതായി കണ്ടെന്ന് പ്രദേശവാസികളില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ യുവതിയുടെ മുന്‍ സുഹൃത്ത് കാഞ്ഞിരപ്പളളി സ്വദേശിയായ അന്‍ഷാദിനെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement