Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുടുംബ വഴക്ക്: മകന്‍ പിതാവിനെ കുത്തിക്കൊന്നു.

കുടുംബ വഴക്ക്: മകന്‍ പിതാവിനെ കുത്തിക്കൊന്നു.
വയനാട്: മാനന്തവാടിയില്‍ മകന്‍ പിതാവിനെ കുത്തിക്കൊന്നു. എടവക കടന്നലാട്ട് കുന്ന്, മലേക്കുടി ബേബി (63) ആണ് കൊല്ലപ്പെട്ടത്.
       ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ആണ് മരണം സംഭവിച്ചത്. രാത്രി 11 മണിയോടെ ഉണ്ടായ കുടുംബ വഴക്കിനിടയില്‍ മകൻ റോബിന്‍, ബേബിയുടെ നെഞ്ചിന് കുത്തുകയായിരുന്നു. ആഴത്തില്‍ മുറിവേറ്റ ബേബിയെ മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു.
        സംഭവത്തില്‍ റോബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. റോബിന്‍ മാതാവിനെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പിതാവ് തടഞ്ഞതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനിടെയാണ് പിതാവിന് വെട്ടേറ്റെതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement