Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം: എസ്എഫ്ഐ മാർച്ചിൽ സംഘർഷം.

നഴ്സിംഗ് വിദ്യാർത്ഥിനിയുടെ ആത്മഹത്യാ ശ്രമം: എസ്എഫ്ഐ മാർച്ചിൽ സംഘർഷം.


കാസർകോട്: ഹോസ്റ്റൽ വാർഡനുമായുണ്ടായ പ്രശ്നത്തിൽ നഴ്സിംഗ് വിദ്യാർത്ഥിനി ചൈതന്യയുടെ ആത്മഹത്യാ ശ്രമത്തിൽ കാഞ്ഞങ്ങാട് മൻസൂർ ആശുപത്രിയിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം. ആശുപത്രിയിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചവരെ പിരിച്ചുവിടാൻ പോലീസ് ലാത്തിചാർജ് നടത്തി. രണ്ട് എസ്എഫ്ഐ പ്രവർത്തകർക്കും ഒരു പോലീസുകാരനും ലാത്തിചാർജ്ജിൽ പരിക്കേറ്റു. 
        എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം വിഷ്ണു ചേരിപ്പാടി മാർച്ച് ഉദ്ഘാടനം ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് എസ്എഫ്ഐ വ്യക്തമാക്കി. ഹോസ്റ്റൽ മുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച ചൈതന്യയുടെ നില അതീവഗുരുതരമായി തുടരുകയാണ്. മൂന്നാം വർഷ വിദ്യാർത്ഥിനി പാണത്തൂർ സ്വദേശി ചൈതന്യ (20) ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി സഹവിദ്യാർത്ഥിനികൾ രംഗത്തെത്തി പ്രതിഷേധിച്ചിരുന്നു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു ചൈതന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. മംഗലാപുരത്തെ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ് വിദ്യാർത്ഥിനി. ഹോസ്റ്റൽ വാർഡൻ ചൈതന്യയെ മാനസികമായി തകർക്കുന്ന വിധത്തിൽ ഓരോ കാര്യങ്ങൾ പറഞ്ഞതായും സഹപാഠികൾ ആരോപിച്ചു. വാർഡനുമായുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മാനേജ്മെന്റിനെ അറിയിച്ചിരുന്നുവെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്നും വിദ്യാർത്ഥിനികൾ ആരോപിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement