Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തമിഴ് സിനിമ സംവിധായകൻ ശങ്കർ ദയാൽ അന്തരിച്ചു.

തമിഴ് സിനിമ സംവിധായകൻ ശങ്കർ ദയാൽ അന്തരിച്ചു.


ചെന്നൈ: തമിഴ് സിനിമ സംവിധായകൻ ശങ്കർ ദയാൽ (47)  അന്തരിച്ചു. 2012ൽ പുറത്തിറങ്ങിയ കാർത്തി നായകനായെത്തിയ 'സഗുനി' എന്ന ചിത്രത്തിലൂടെ വലിയ രീതിയിൽ ശ്രദ്ധ പിടിച്ചുപറ്റിയ സംവിധായകനാണ് ശങ്കർ. 
       തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവയ്ക്കാനായി പത്രസമ്മേളനം നടത്താൻ മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ശങ്കറിൻ്റെ മരണം. ഹൃദയാഘാതമാണ് മരണകാരണം. സെന്തിലും യോഗി ബാബും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കുഴതൈകൾ മുന്നേട്ര കഴകം' എന്ന ചിത്രം പൂർത്തിയാക്കാതെയാണ് ശങ്കറിന്റെ മടക്കമെന്നതും വേദനയാകുന്നു. കഴിഞ്ഞ ആഴ്ചയാണ് ചിത്രത്തിന്റെ ടീസർ പുറത്തുവന്നത്. മികച്ച അഭിപ്രായമാണ് ടീസറിന് ലഭിച്ചിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement