Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജെസിഐ കോട്ടയം ടൗൺ ചാപ്റ്റർ രൂപീകരിച്ചു.

ജെസിഐ കോട്ടയം ടൗൺ ചാപ്റ്റർ രൂപീകരിച്ചു.

കോട്ടയം: ലോകത്തെമ്പാടും ശാഖകളുള്ള ജെസിഐ എന്ന പ്രസ്ഥാനത്തിന്റെ കോട്ടയത്തെ ചാപ്റ്റർ ആയ കോട്ടയം റോയൽസിന്റെ എക്സ്റ്റൻഷൻ ചാപ്റ്ററായി കോട്ടയം ടൗൺ ചാപ്റ്റർ രൂപീകരിച്ചു.
         കോട്ടയം രഞ്ജിനി സംഗീതസഭ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന രൂപീകരണ സമ്മേളനത്തിൽ കോട്ടയം റോയൽസിൻ്റെ പ്രസിഡന്റും കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ മെൻ്ററുമായ സാജൻ ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടിയിൽ ജെസിഐയുടെ ഓൾ ഇന്ത്യ ട്രെയിനർ അഡ്വ. അശ്വതി റോയ് ജെസിഐയുടെ പ്രാധാന്യത്തെക്കുറിച്ചും ജെസിഐ യുവജനങ്ങളുടെ ഇടയിലും സമൂഹത്തിലും നടത്തുന്ന ഇടപെടലുകളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചു. തുടർന്ന് നടന്ന ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റായി ഡോ. ഡി. രാമകൃഷ്ണനെയും (ഡോക്ടർ സ്വാമി) വൈസ് പ്രസിഡന്റ് മാനേജ്മെൻ്റായി എസ്. ഗോപകുമാറിനെയും ജനറൽ സെക്രട്ടറിയായി മുഹമ്മദ് തൗഫീഖിനെയും ട്രഷററായി മഹേഷ് മംഗലത്തിനേയും തെരഞ്ഞെടുത്തു. ഡോ. കെ.എസ്. അമേഷ്, ഷൈജു ലാൽ, സിജു മാനുവൽ, പി.ജി. ഗിരീഷ്, അഞ്ജിതാ ജോസഫ് എന്നിവരെ എൽജിബി മെമ്പർമാരായും തെരഞ്ഞെടുത്തു.
      ജെസിഐ ഇരുപത്തിരണ്ടാം 22-ാം വിങ്ങിലെ കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ ഇൻസ്റ്റലേഷൻ ഡിസംബർ 22ന് നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement