Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തി.

യുവാവിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തി.


പത്തനംതിട്ട: റാന്നിയില്‍ കാറിടിപ്പിച്ച്‌ യുവാവിനെ കൊലപ്പെടുത്തി. യുവാവിനെ കാറിടിപ്പിച്ച് വീഴ്ത്തുകയും കാർ ശരീരത്തിലൂടെ കയറ്റി ഇറക്കുകയും ചെയ്യുയുകയായിരുന്നു. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. മന്ദമരുതിയില്‍ ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചെത്തോങ്കര സ്വദേശി അമ്പാടിയാണ് മരിച്ചത്. 
       ബിവറേജസ് മദ്യവില്‍പന ശാലയ്ക്ക് മുന്നിലുണ്ടായ വഴക്കും തുടർന്നുണ്ടായ വിദ്വേഷവുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്ന് പ്രതികളുണ്ടെന്നാണ് റാന്നി പോലീസിന്റെ നിഗമനം. അജോയ്, ശ്രീക്കുട്ടൻ, അരവിന്ദ് എന്നിവരാണവർ. യുവാവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ കാർ ഉപേക്ഷിച്ച്‌ യുവാക്കള്‍ കടന്നുകളയുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement