ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാറിന്റെ നിർദ്ദേശപ്രകാരം പ്രതിയ്ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. ചൊവ്വാഴ്ച രാത്രി ഇയാളെ കുറുമ്പൻമൂഴിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോൾ, യുവാവ് കുറ്റം സമ്മതിച്ചു. തുടർന്ന് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ വൈദ്യപരിശോധന ഉൾപ്പെടെയുള്ള പ്രാഥമിക നടപടികൾ നടത്തിയ പോലീസ്, കോടതിയിൽ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടിയും സ്വീകരിച്ചു. പ്രതിയേയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. മറ്റ് നിയമ നടപടികൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വെച്ചൂച്ചിറ പോലീസ് ഇൻസ്പെക്ടർ എം.ആർ. സുരേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എസ്ഐ വി.പി. സുഭാഷ്, എഎസ്ഐ അൻസാരി, സീനിയർ സിപിഓമാരായ പി.കെ. ലാൽ, നെൽസൺ, വനിതാ സിപിഓ അഞ്ജന എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
0 Comments