Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഫുട്ബോൾ താരം ലയണൽ മെസി ഒക്ടോബർ 25ന് കേരളത്തിൽ എത്തും.

ഫുട്ബോൾ താരം ലയണൽ മെസി ഒക്ടോബർ 25ന് കേരളത്തിൽ എത്തും.

കോഴിക്കേട്: പ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസി ഈ വർഷം ഒക്ടോബർ 25ന് കേരളത്തിൽ എത്തും. ഏഴ് ദിവസം മെസി കേരളത്തിൽ ഉണ്ടാവുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാൻ കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. നവംബർ രണ്ട് വരെയാണ് മെസി കേരളത്തിൽ തുടരുക. മെസിയുടെ കേരളത്തിലേക്കുള്ള വരവുമായി സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മന്ത്രി വ്യക്തമാക്കിയിട്ടില്ല.
         ഖത്തർ ലോകകപ്പിൽ കിരീടം ഉയർത്തിയ അർജൻ്റീന, ഇന്ത്യയിൽ സൗഹൃദ മത്സരം കളിക്കുന്നതിന് തയ്യാറാണെന്ന് ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ അറിയിച്ചിരുന്നു. മത്സരങ്ങൾ കൂടാതെ ആരാധകർക്ക് താരത്തെ കാണാനും വേദിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം നവംബറിലാണ് ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് മന്ത്രി വി. അബ്ദു റഹ്മാൻ പ്രഖ്യാപിച്ചത്. ഖത്തറിലെ ലോകകപ്പ് കിരീടനേട്ടത്തിന് പിന്നാലെയാണ് മെസ്സിയെ കേരളത്തിലെത്തിക്കാൻ കായിക വകുപ്പ് നീക്കം തുടങ്ങിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement