Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

യുവാവിനെ വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

യുവാവിനെ വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
പത്തനംതിട്ട: കൂടലിൽ യുവാവിനെ വീടിനുള്ളിൽ കുത്തേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുത്തേറ്റ് ചോര വാർന്ന നിലയിലാണ് മൃതദേഹം. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കൂടൽ സ്വദേശി രാജൻ (40) ആണ് മരിച്ചത്. സംഭവത്തിന് പിന്നാലെ അയൽവാസി അനിൽ ഒളിവിൽ പോയി. രാജൻ്റെ അയൽവാസിയായ അനിൽ ആണ് കുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. രാജൻ ഒറ്റയ്ക്കാണ് വീട്ടിൽ താമസം. രാജനും അനിലും മദ്യലഹരിയിൽ വഴക്കിട്ടശേഷമുണ്ടായ കൊലപാതകമാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇരുവരും രാത്രി വീട്ടിൽ വെച്ച് മദ്യപിച്ചശേഷം വഴക്കുണ്ടായതാണ് പ്രാഥമിക വിവരം. ഇതിനുപിന്നാലെ തർക്കത്തിനിടെ അനിൽ, രാജനെ കുത്തിയത് ആണെന്നാണ് സംശയമെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement