Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബിജെപിയുടെ 27 സംഘടനാ ജില്ലകളില്‍ പുതിയ ജില്ലാ പ്രസിഡന്റുമാര്‍ ഇന്ന് അധികാരമേല്‍ക്കും.

ബിജെപിയുടെ 27 സംഘടനാ ജില്ലകളില്‍ പുതിയ ജില്ലാ പ്രസിഡന്റുമാര്‍ ഇന്ന് അധികാരമേല്‍ക്കും.

തിരു.: ബിജെപിയുടെ കേരളത്തിലെ 30 സംഘടനാ ജില്ലകളില്‍ 27 ഇടങ്ങളില്‍ ഇന്നു പുതിയ ജില്ലാ പ്രസിഡന്റുമാര്‍ ഇന്ന് അധികാരമേല്‍ക്കും. നാലു വനിതകളും യുവാക്കളും ഉള്‍പ്പെടുന്നതാണ് പട്ടിക. സംസ്ഥാന നേതാക്കളെയും ജില്ലാ പ്രസിഡന്റുമാരായി നിയോഗിച്ചിട്ടുണ്ട്. ക്രിസ്ത്യന്‍ സമൂഹത്തിനും കൃത്യമായ പ്രാധിനിത്യം ഉറപ്പാക്കിയിട്ടുണ്ട്.
        പത്തനംതിട്ട, തിരുവനന്തപുരം സൗത്ത്, ഇടുക്കി സൗത്ത് എന്നീ മൂന്നു ജില്ലകളില്‍ തര്‍ക്കം തുടരുന്നതിനാല്‍ പ്രസിഡന്റുമാരുടെ തീരുമാനം വൈകുകയാണ്. 27 ജില്ലാ പ്രസിഡന്റുമാരുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാവിലെ പത്തിന് ഉണ്ടാകും. അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ജില്ലാ പ്രസിഡന്റുമാരെയെല്ലാം ഒഴിവാക്കി.

        തിരുവനന്തപുരം സിറ്റി - കരമന ജയന്‍, തിരുവനന്തപുരം നോര്‍ത്ത് - മുക്കം പാലമൂട് ബിജു, കൊല്ലം വെസ്റ്റ് - എസ്. പ്രശാന്ത്, കൊല്ലം ഈസ്റ്റ്- രാജി പ്രസാദ്, ആലപ്പുഴ സൗത്ത് - സന്ദീപ് വചസ്പതി, ആലപ്പുഴ നോര്‍ത്ത്- പി.കെ. ബിനോയി, കോട്ടയം വെസ്റ്റ്- ലിജിന്‍ ലാല്‍, കോട്ടയം ഈസ്റ്റ്- റോയ് ചാക്കോ, ഇടുക്കി നോര്‍ത്ത്- പി.സി. വര്‍ഗീസ്, എറണാകുളം സിറ്റി- ഷൈജു, എറണാകുളം നോര്‍ത്ത്- ബ്രഹ്‌മരാജ്, എറണാകുളം ഈസ്റ്റ്- പി.പി. സജീവ്, മലപ്പുറം സെന്‍ട്രല്‍- ദീപ പുഴയ്ക്കല്‍, മലപ്പുറം ഈസ്റ്റ്- രശ്മില്‍ നാഥ്, മലപ്പുറം വെസ്റ്റ്- ടി. സുബ്രഹ്‌മണ്യന്‍, പാലക്കാട് ഈസ്റ്റ്- പ്രശാന്ത് ശിവന്‍, പാലക്കാട് വെസ്റ്റ് -പി. വേണുഗോപാല്‍, തൃശൂര്‍ സിറ്റി - ജസ്റ്റിന്‍, തൃശൂര്‍ നോര്‍ത്ത് - നിവേദിത സുബ്രഹ്‌മണ്യന്‍, തൃശൂര്‍ സൗത്ത്- ശ്രീകുമാര്‍, കോഴിക്കോട് സിറ്റി- പ്രകാശ് ബാബു, കോഴിക്കോട് റൂറല്‍ - ദേവദാസ്, കോഴിക്കോട് നോര്‍ത്ത് - പ്രഫുല്‍ കൃഷ്ണ, വയനാട്- പ്രശാന്ത് മലവയല്‍, കണ്ണൂര്‍ നോര്‍ത്ത് - വിനോദ് മാസ്റ്റര്‍, കണ്ണൂര്‍ സൗത്ത് - ബിജു ഇളക്കുഴി, കാസര്‍കോട്- എം.എല്‍. അശ്വനി എന്നിവരാണ് 27 സംഘടന ജില്ലകളിലെ പ്രസിഡന്റുമാര്‍.
      ഇതിൽ കരമന ജയന്‍, രാജി പ്രസാദ്, സന്ദീപ് വചസ്പതി, പ്രകാശ് ബാബു, നിവേദിത സുബ്രഹ്‌മണ്യന്‍, പ്രഫുല്‍ കൃഷ്ണ തുടങ്ങിയവര്‍ സംസ്ഥാന നേതാക്കളാണ്. കരമന ജയന്‍, ലിജിന്‍ ലാല്‍, ഷൈജു എന്നിവരൊഴികെ എല്ലാവരും ജില്ലാ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായാണ് എത്തുന്നത്. കൃഷ്ണദാസ്, സുരേന്ദ്രന്‍ പക്ഷങ്ങള്‍ക്ക് 12 വീതം ജില്ലാ പ്രസിഡന്റുമാര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട്ടെ രണ്ടിടങ്ങളില്‍ ശോഭാ സുരേന്ദ്രന്‍ അനുകൂലികള്‍ പ്രസിഡന്റുമാരായി എത്തിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement