Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.

തെരുവുനായയെ കണ്ട് ഭയന്നോടിയ 9 വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു.


കണ്ണൂർ: തെരുവുനായയെ കണ്ട് ഭയന്നോടിയ  9 വയസുകാരൻ മരിച്ചു. തുവക്കുന്നിലെ മുഹമ്മദ് ഫസൽ ആണ് മരിച്ചത്. തുവക്കുന്ന് ഗവണ്‍മെന്‍റ് എല്‍പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മുഹമ്മദ് ഫസല്‍. 
         വൈകുന്നേരം അഞ്ചരയോടെ, കൂട്ടുകാർക്കൊപ്പം കളിക്കുമ്പോൾ, തെരുവുനായയെ കണ്ട് കുട്ടികള്‍ ചിതറിയോടി. സമീപത്തുള്ള പറമ്പിലൂടെയാണ് കുട്ടികളോടിയത്. പിന്നീട് കുട്ടി എങ്ങോട്ട് പോയെന്ന് മനസിലായില്ല. തെരച്ചിലിനൊടുവിൽ തൊട്ടടുത്ത വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഫയര്‍ ഫോഴ്സ് എത്തി കുട്ടിയെ പുറത്ത് എടുത്തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement