Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി.

ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി.


ശബരിമല: ജനുവരി എട്ട് മുതല്‍ 15 വരെ ശബരിമലയില്‍ സ്പോട്ട് ബുക്കിങ്ങുകളുടെ എണ്ണം ദിനംപ്രതി 5000 ആയി നിജപ്പെടുത്തി. തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനു നടപടികള്‍ സ്വീകരിക്കുന്നതിനുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണിത്.
     ജനുവരി 12ന് 60,000, 13ന് 50,000, 14ന് 40,000 പേർ എന്ന രീതിയില്‍ വെർച്വല്‍ ക്യൂവിനും ദേവസ്വം ബോർഡ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഭക്തരെ ദർശനത്തിനു ശേഷം സന്നിധാനത്ത് തങ്ങാൻ അനുവദിക്കില്ല. ജനുവരി 14നാണ് മകരവിളക്ക്. തിരക്ക് അനിയന്ത്രിതമാവാനുള്ള സാധ്യത കണക്കിലെടുത്താണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. സ്പോട്ട് ബുക്കിങ് നിയന്ത്രണത്തോടൊപ്പം നിലയ്ക്കലില്‍ പരിശോധന നടത്തിയ ശേഷമാകും ഭക്തരെ പമ്പയിലേക്ക് കടത്തിവിടുക. സുരക്ഷിതമായ ജ്യോതിദർശനത്തിനായി വിവിധ ഇടങ്ങളില്‍ ഭക്തർക്ക് സൗകര്യങ്ങളും ഏർപ്പടുത്തിയിട്ടുണ്ട്.
      ജനുവരി 12ന് ഉച്ചയ്ക്ക് ഒരുമണിക്ക് പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നു പുറപ്പെടുന്ന തിരുവാഭരണ ഘോഷയാത്ര ജനുവരി 14ന് ശബരിമലയില്‍ എത്തും. തുടർന്ന് തിരുവാഭരണം ചാർത്തി ശബരീശന് ദീപാരാധന നടക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement