Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രമുഖ ശാസ്ത്രജ്ഞൻ വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ.

പ്രമുഖ ശാസ്ത്രജ്ഞൻ വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാൻ.


ബംഗളൂരു: പ്രമുഖ ശാസ്ത്രജ്ഞൻ വി. നാരായണനെ ഐഎസ്ആർഒയുടെ പുതിയ ചെയർമാനായി നിയമിച്ചു. മലയാളിയായ സോമനാഥ് ആണ് നിലവില്‍ ഐഎസ്ആർഒ ചെയർമാൻ. അദ്ദേഹത്തിന്റെ കാലാവധി ഈ മാസം 15ന് അവസാനിക്കാനിരിക്കെയാണ് പുതിയ നിയമനം.
        നിലവില്‍ എല്‍ പി എസ് സി മേധാവിയാണ് കന്യാകുമാരി സ്വദേശിയായ നാരായണൻ.
തിരുവനന്തപുരത്ത് വലിയമല ആസ്ഥാനവും ബെംഗളൂരുവില്‍ ഒരു യൂണിറ്റുമുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആർഒ) പ്രധാന കേന്ദ്രങ്ങളിലൊന്നായ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്റ്റംസ് സെന്ററിന്റെ (എല്‍ പി എസ് സി) ഡയറക്ടറാണ് വിഖ്യാത ശാസ്ത്രജ്ഞനായ ഡോ. വി. നാരായണൻ. റോക്കറ്റ് ആൻഡ് സ്‌പേസ് ക്രാഫ്റ്റ് പ്രൊപ്പല്‍ഷൻ വിദഗ്ധനായ ഡോ. വി. നാരായണൻ 1984ല്‍ ഐഎസ്ആർഒയില്‍ ചേർന്നു. കേന്ദ്രത്തിന്റെ ഡയറക്ടറാകുന്നതിന് മുമ്പ് വിവിധ പദവികള്‍ വഹിച്ചിരുന്നു. നാരായണൻ ഈ മാസം 14ന് ചുമതലയേല്‍ക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement