Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നത്.

അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നത്.


കൊച്ചി: ചോറ്റാനിക്കരയില്‍ 20 വര്‍ഷത്തോളം അടച്ചിട്ട വീട്ടില്‍ നിന്നും കണ്ടെത്തിയ തലയോട്ടിയും അസ്ഥികളും പഠനത്തിനായി ഉപയോഗിക്കുന്നതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
      ഫ്രിഡ്ജില്‍ നിന്ന് കണ്ടെത്തിയ തലയോട്ടി സ്ത്രീയുടെതാണെന്നും അസ്ഥികള്‍ ഒന്നില്‍ കൂടുതല്‍ പേരുടേതാണെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിലാണ് ഇക്കാര്യങ്ങള്‍ തെളിഞ്ഞത്. അസ്ഥികള്‍ ദ്രവിക്കാതെ ഇരിക്കുന്നതിനായി പോളിഷ് ചെയ്തിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, അസ്ഥികളുടെ ഡിഎന്‍എ അടക്കം വിശദമായി പരിശോധിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്
      എറണാകുളത്ത് താമസിക്കുന്ന ഡോക്ടറുടെ തറവാട്ടു വീട്ടില്‍ നിന്നാണ് ഇന്നലെ ഫ്രിഡ്ജില്‍ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. ഇംഗ്ലണ്ടില്‍ ഉപരിപഠനം നടത്തുന്ന ഡോക്ടറായ മകന്‍ പഠന ആവശ്യത്തിനായി ഉപയോഗിച്ചിരുന്നതാണ് തലയോട്ടിയും അസ്ഥികളുമെന്ന് വീട്ടുടമയായ ഡോക്ടര്‍ പറഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് എറണാകുളത്തെ വീട്ടില്‍ നിന്നും ഉപയോഗശൂന്യമായ സാധനങ്ങള്‍ തറവാട്ടു വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനൊപ്പമുണ്ടായിരുന്നതാണ് തലയോട്ടിയും അസ്ഥികളും. അന്ന് ദുബായില്‍ ആയിരുന്നതിനാല്‍ തനിക്ക് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.
         സംഭവം വാര്‍ത്തയായതോടെ, വേലക്കാരിയാണ് വിവരം അറിയിച്ചതെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. ചോറ്റാനിക്കരയിലെ വീട്ടിലെ സ്വീകരണമുറിയിലെ ഉപയോഗശൂന്യമായ ഫ്രിഡ്ജില്‍ ചാക്കില്‍ കെട്ടിയ നിലയിലാണ് അസ്ഥികളും തലയോട്ടിയും കണ്ടെത്തിയത്. സംഭവത്തില്‍ വീട്ടുടമയുടെ മൊഴി ഇന്ന് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement