Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഗുജറാത്തിലുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ മരിച്ചു.

ഗുജറാത്തിലുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ മരിച്ചു.

ആലപ്പുഴ: ഗുജറാത്തിലെ ദ്വാരകയില്‍ കാര്‍ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആലപ്പുഴ സ്വദേശികളായ ദമ്പതികള്‍ മരിച്ചു. തുറവൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡ് ഓലിക്കര ഇല്ലത്ത് വാസുദേവന്‍ മൂസ്സതും (വേണു) ഭാര്യ യാമിനിയുമാണ് മരിച്ചത്. ജനുവരി ഏഴിനായിരുന്നു അപകടം
       ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനായിരുന്നു വാസുദേവന്‍. അമേരിക്കയില്‍ താമസിക്കുന്ന മകള്‍ സ്വാതിയും ഭര്‍ത്താവ് ഹിമാന്‍ഷുവും നാട്ടില്‍ വന്നതിനു ശേഷം തിരികെ അമേരിക്കയിലേക്ക് പോകുന്നതിന് യാത്രയാക്കാന്‍ ഡല്‍ഹിയില്‍ പോയതായിരുന്നു കുടുംബം. നാളെ നാട്ടിലേക്കു മടങ്ങാൻ ഇരിക്കെ ദ്വാരകയിൽ നിന്നും താമസിച്ചിരുന്ന ലോഡ്ജിലേക്ക് ടാക്സി കാറിൽ മടങ്ങുമ്പോളാണ് അപകടം. അപകടത്തില്‍ ഡ്രൈവറുള്‍പ്പടെ വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നു പേരും മരിച്ചു. വാസുദേവൻ സംഭവ സ്ഥലത്തുവച്ചു തന്നെ മരണമടഞ്ഞു.
ഡ്രൈവർ ആശുപത്രിയിൽ എത്തും മുന്നേയും യാമിനി ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.
       സംഭവം അറിഞ്ഞയുടൻ ജാം നഗർ മലയാളി സമാജം പ്രവർത്തകർ സഹായത്തിന് എത്തിയിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കൾ നാട്ടിൽ നിന്നും പുറപ്പെട്ടിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement