Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

എരുമേലി പേട്ടതുള്ളൽ ഇന്ന്; ചന്ദനക്കുട ഘോഷയാത്ര സമാപിച്ചു.

എരുമേലി പേട്ടതുള്ളൽ ഇന്ന്; ചന്ദനക്കുട ഘോഷയാത്ര സമാപിച്ചു.

എരുമേലി: ചരിത്രപ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ഇന്ന് നടക്കും. പേട്ടതുള്ളലിന് മുന്നോടിയായി മഹല്ല് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ ചന്ദനക്കുട ഘോഷയാത്ര നടന്നു. ഇന്നലെ വൈകിട്ട് അമ്പലപ്പുഴ, ആലങ്ങാട് പേട്ട സംഘങ്ങളും ജമാഅത്ത് പ്രതിനിധികളും സാമുദായിക നേതാക്കളുമായുള്ള സൗഹൃദ സമ്മേളനം നടന്നു. തുടർന്ന് പൊതുസമ്മേളനത്തിൻ്റെ ഉദ്ഘാടനം മന്ത്രി വി.എൻ. വാസവനും ചന്ദനക്കുടം ഘോഷയാത്രയുടെ ഉദ്ഘടന ഫ്ലാഗ്ഓഫ് മന്ത്രി റോഷി അഗസ്റ്റിനും നിർവഹിച്ചു. തുടർന്നാണ് ചന്ദനക്കുടം ഘോഷയാത്ര ആരംഭിച്ചത്. വിവിധ ഇടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുലർച്ചെ 2.30നു ഘോഷയാത്ര പള്ളി അങ്കണത്തിൽ സമാപിച്ചു. 
        ഇന്നാണ് പ്രസിദ്ധമായ പേട്ടതുളളൽ. രാവിലെ ആകാശത്തു ശ്രീകൃഷ്ണപ്പരുന്ത് വട്ടമിട്ടു പറക്കുന്നതു ദർശിച്ച ശേഷമാണ് അമ്പലപ്പുഴ സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക. ഉച്ചയ്ക്ക് ശേഷം മൂന്നിനു നക്ഷത്രം മാനത്തു തെളിയുമ്പോഴാണ് അയ്യപ്പസ്വാമിയുടെ പിതൃസ്ഥാനീയരായ ആലങ്ങാട് സംഘത്തിന്റെ പേട്ടതുള്ളൽ ആരംഭിക്കുക.

Post a Comment

0 Comments

Ad Code

Responsive Advertisement