Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്.

ബസിൽ നിന്നും തെറിച്ചു വീണ് വിദ്യാർത്ഥിനിയ്ക്ക് പരിക്ക്.

ആലുവ: ബസ് ജീവനക്കാരുടെ അശ്രദ്ധയെത്തുടർന്ന് വിദ്യാർത്ഥിനി സ്വകാര്യ ബസിൽ നിന്നും തെറിച്ചു വീണു. എടയപ്പുറം സ്വദേശിനിയും കലൂരിലെ ജിസിഐ എന്ന സ്ഥാപനത്തിലെ വിദ്യാർത്ഥിനിയുമായ നയനയ്ക്കാണ് പരിക്കേറ്റത്.
        എടയപ്പുറം നേച്ചർ കവലയിലെ വളവ് വേഗത്തിൽ തിരിക്കുന്നതിന്‌ ഇടയിലാണ് വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണത്. കിസ്മത്ത് എന്ന ബസാണ് അപകടം വരുത്തിയത്. ഡോർ ശരിയായ വിധത്തിൽ അടയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമാക്കിയതെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പരിക്കേറ്റ നയനയെ ആലുവയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
     ഇന്നലെ ആലുവ ബാങ്ക് കവലയിൽ സ്വകാര്യ ബസിൽ നിന്നും വീണ് ചൂർണ്ണിക്കര സ്വദേശിനിയായ ഒരു സ്ത്രീക്കും പരിക്കേറ്റിരുന്നു. ബസ് ജീവനക്കാരുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമാക്കുന്നതെന്ന് വ്യാപക പരാതിയുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement