Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രണ്ട്‌ വയസുകാരിയുടെ കൊലപാതകം; പ്രതി അമ്മാവനെന്ന് ഏതാണ്ട് സ്ഥിരീകരിച്ച് പോലീസ്.

രണ്ട്‌ വയസുകാരിയുടെ കൊലപാതകം; പ്രതി അമ്മാവനെന്ന് ഏതാണ്ട് സ്ഥിരീകരിച്ച് പോലീസ്. 


തിരു.: ബാലരാമപുരത്ത് രണ്ട്‌ വയസുകാരിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാറാണെന്നും അയാൾ കുറ്റം സമ്മതിച്ചതായും വിവരങ്ങൾ.
        കുട്ടിയെ കിണറ്റിൽ എറിഞ്ഞു കൊന്നതെന്നു തന്നെയാണ് സംശയം. എങ്കിലും മൊഴി വീണ്ടും ഉറപ്പിക്കേണ്ടതുണ്ടെന്നും പോലീസ് പറഞ്ഞു. നേരത്തേ കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, അമ്മാവൻ എന്നിവരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴികളാണ് നാല് പേരും രേഖപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ശ്രീതുവുമായി അത്ര സ്വരച്ചേർച്ചയിലായിരുന്നില്ല ഭർത്താവ് ശ്രീജിത്. ശ്രീതുവിൻ്റെ അച്ഛൻ്റെ മരണാനന്തര ചടങ്ങുകൾക്ക് എത്തിയതാണ് ശ്രീജിത്. തൻ്റെ സഹോദരനൊപ്പമായിരുന്നു മകളെന്നും അഞ്ചിനും അഞ്ചരയ്ക്കുമിടയിൽ കുഞ്ഞിന്റെ കരച്ചിൽ കേട്ടുവെന്നും ശ്രീതുവും ശ്രീതുവിനൊപ്പമായിരുന്നു കുട്ടിയെന്ന് ശ്രീജിത്തും പറഞ്ഞിരുന്നു. മാതാപിതാക്കൾക്കൊപ്പമായിരുന്നു കുട്ടിയെന്നും വെളുപ്പിന് അമ്മാവൻ്റെ അടുത്തേയ്ക്ക് പോയെന്നാണ് മുത്തശ്ശിയുടെ മൊഴി. താൻ ബഹളം കേട്ടാണ് എത്തിയതെന്നും തനിയ്ക്കൊന്നും അറിയില്ലെന്നും കുട്ടിയെ കണ്ടുപിടിക്കേണ്ടത് പോലീസാണെന്നും അമ്മാവൻ ഹരികുമാർ പോലീസിനോട് തട്ടിക്കയറിയിരുന്നു. ഇങ്ങനെയുള്ള പരസ്പര വിരുദ്ധമായ മൊഴികൾക്കിടയിൽ, കൂടുതൽ ചോദ്യം ചെയ്യലിനിടെയാണ്, ഹരികുമാർ കുട്ടിയെ ജീവനോടെ കിണറ്റിലേയ്ക്ക് എറിയുകയായിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വിവരം ലഭിച്ചത്. എന്നാൽ, പോലീസ് ഇത് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ഹരികുമാർ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തിയാണെന്നും വിവരമുണ്ട്. കുട്ടിയുടെ കുടുംബം വിവിധ വിശ്വാസരീതികൾ പുലർത്തി പോന്നിരുന്നവരാണെന്നും പറയപ്പെടുന്നു. ദേവസ്വം ബോർഡിൽ താൽക്കാലിക ജോലി ചെയ്യുന്ന ശ്രീതുവിൻ്റെ കുടുംബത്തിന് കടുത്ത സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement