Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി.

ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി.


പാലക്കാട്: ജാമ്യത്തിലിറങ്ങിയ കൊലക്കേസ് പ്രതി അയൽവാസിയായ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി. നെന്മാറ സ്വദേശികളായ അമ്മയെയും മകനെയുമാണ് വെട്ടിക്കൊലപ്പെടുത്തിയത്. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ, അമ്മ മീനാക്ഷി എന്നിവരെയാണ് കൊലപ്പെടുത്തിയത്.
        സുധാകരന്റെ ഭാര്യ അജിതയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ചെന്താമരയാണ് ഇപ്പോൾ ജാമ്യത്തിൽ ഇറങ്ങി സുധാകരനെയും അമ്മയെയും കൊലപ്പെടുത്തിയത്. അഞ്ച് വർഷങ്ങൾക്ക് മുൻപായിരുന്നു അജിതയുടെ കൊലപാതകം. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയാണ് അതേ കുടുംബത്തിലെ തന്നെ രണ്ടു പേരെക്കൂടി കൊലപ്പെടുത്തിയത്.
പ്രതിയെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement