Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പ്രമേയം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ.

മുനമ്പം വഖഫ് ഭൂമിയല്ലെന്ന് പ്രമേയം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധ ധർണ്ണ.


കോട്ടയം:  ഫറൂക്ക് കോളേജിൽ നിന്നും വിലയ്ക്ക് വാങ്ങി എല്ലാവിധ റവന്യൂ രേഖകളുമായി കാലകാലങ്ങളായി മുനമ്പത്ത് താമസിക്കുന്ന ജനങ്ങളുടെ ഭൂമി വഖഫിന്റേതാണെന്ന് അവകാശപ്പെട്ട് ജനങ്ങളെ കുടിയിറക്കാൻ ശ്രമിക്കുന്ന വികലമായ വഖഫ് നിയമം ഭേദഗതി വരുത്തി മുനമ്പം ജനതയെ ഉൾപ്പടെ സംരക്ഷിക്കാൻ കേന്ദ്ര സർക്കാർ രംഗത്ത് വന്നപ്പോൾ കേരളത്തിലെ ഭരണപക്ഷവും പ്രതിപക്ഷവും വഖഫ് നിയമ ഭേദഗതിക്കെതിരെ കേരള നിയമസഭയിൽ ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കിയതു മൂലം മുനമ്പം ജനത വീണ്ടും കുടിയിറക്ക് ഭീഷണി നേരിടുന്ന സാഹര്യം നേരിടുകയാണ്. ഈ സാഹചര്യത്തിൽ മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന് പറയുന്ന കേരളത്തിലെ ഇന്ത്യാ മുന്നണിക്ക് മുനമ്പം ജനതയോട് ആത്മാർത്ഥത ഉണ്ടെങ്കിൽ ജനുവരി 17ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മുനമ്പം വഖഫ് ഭൂമിയല്ലെന്ന് ഒറ്റക്കെട്ടായി പ്രമേയം പാസ്സാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടത്തി.
         കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അദ്ധ്യക്ഷത വഹിച്ച പരിപാടി, ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് വർക്കിങ്ങ് ചെയർമാൻ ഡോ. ദിനേശ് കർത്താ മുഖ്യപ്രസംഗം നടത്തി. പാർട്ടിയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന, ജില്ലാ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.
 

Post a Comment

0 Comments

Ad Code

Responsive Advertisement