Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ആഡംബരക്കാറിൽ അപകടകരമായി അഭ്യാസപ്രകടനം കാട്ടിയ യുവാക്കളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി.

ആഡംബരക്കാറിൽ അപകടകരമായി അഭ്യാസപ്രകടനം കാട്ടിയ യുവാക്കളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി.


തിരുവല്ല: ആഡംബരക്കാറിൽ അപകടകരമായി അഭ്യാസപ്രകടനം കാട്ടിയ യുവാക്കളെ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ഇന്ന് രാവിലെ വള്ളംകുളം ഭാഗത്ത് വച്ച് ഓടുന്ന കാറിൻ്റെ വലതുവശം പിൻഡോറിൽ പുറത്തേക്ക് ഇരുന്ന് യാത്ര ചെയ്ത യുവാവും വാഹനം ഓടിച്ച കൂട്ടുകാരനുമാണ് പിടിയിൽ ആയത്. 
       അപകടകരമായി യാത്ര ചെയ്യുന്നതിനൊപ്പം ഇവർ മറ്റു വാഹനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചും യാത്ര ചെയ്ത ദൃശ്യങ്ങൾ പൊതുജനങ്ങൾ പത്തനംതിട്ട മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് വിഭാഗത്തിന് കൈമാറിയതിനെ തുടർന്നായിരുന്നു നടപടി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർമാരായ ബിനു എൻ. കുഞ്ഞുമോൻ, അനീഷ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പക്ടർ സ്വാതി ദേവ്, ഡ്രൈവർ സാബു എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തി ഡ്രൈവറേയും ഡോറിൽ ഇരുന്ന ആളിനേയും കണ്ടെത്തുകയും വാഹനം കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്.
       അപകടകരമായി വാഹനം ഓടിച്ചതിന് കേസെടുക്കുകയും ഡ്രൈവറേയും ഡോറിൽ ഇരുന്ന് യാത്ര ചെയ്ത ആളെയും മോട്ടോർ വാഹന വകുപ്പിൻ്റെ പരിശീലന കേന്ദ്രമായ ഐഡിടിആർ എടപ്പാളിൽ തിരുത്തൽ പരിശീലനത്തിനായി അയയ്ക്കുവാനും രണ്ട് പേരുടേയും ഡ്രൈവിഗ് ലൈസൻസ് സസ്പെൻഡ് ചെയ്യുവാനും നടപടിയായി. ഒരേ പേരുകാരായ 20ഉം 19ഉം വയസുള്ള യുവാക്കളാണ് പിടിയിലായത്. വാഹനത്തിൻ്റ ഡോറിലിരുന്ന് യാത്ര ചെയ്ത ബാഗ്ലൂരിൽ രണ്ടാം വർഷ ബിബിഎ വിദ്യാർത്ഥിയായ പത്തനംതിട്ട കുമ്പഴ സ്വദേശി മടുക്കാമൂട്ടിൽ ജോഹൻ മാത്യുവും വാഹനം ഓടിച്ച
തിരുവല്ല മഞ്ഞാടി കുന്നത്തുപറമ്പിൽ വീട്ടിൽ ജോഹൻ മാത്യുവിനും എതിരെയാണ് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തത്.

Post a Comment

0 Comments

Ad Code

Responsive Advertisement