Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതി മരിച്ചു.

ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതി മരിച്ചു.

തിരു.: ട്രെയിന്‍ കയറുന്നതിനിടെ കാല്‍ വഴുതിവീണ് യുവതി മരിച്ചു. കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. തമിഴ്‌നാട് മധുര സ്വദേശിനി കാര്‍ത്തികാ ദേവി (35) ആണ് മരിച്ചത്.
        കഴക്കൂട്ടം റെയില്‍വേ സ്റ്റേഷനില്‍ ബുധനാഴ്ച രാത്രി 7.45നായിരുന്നു അപകടം. അവധി ആഘോഷിക്കാൻ തിരുവനന്തപുരത്ത് എത്തി മടങ്ങുമ്പോഴായിരുന്നു അപകടം. പുനലൂര്‍ -മധുര പാസഞ്ചര്‍ ട്രെയിനിൽ കയറാന്‍ ശ്രമിക്കവേ പ്ലാറ്റ്ഫോമിനും ട്രെയിനിനും ഇടയിലേയ്ക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ ട്രെയിന്‍ നിര്‍ത്തി ഇവരെ പുറത്തെടുത്ത് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Post a Comment

0 Comments

Ad Code

Responsive Advertisement