Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സർക്കാറിൻ്റെ മദ്യനയം യുവാക്കളെ നിഷ്ക്രിയരാക്കും: വിസ്ഡം യൂത്ത് കോൺക്ലേവ്.

സർക്കാറിൻ്റെ മദ്യനയം യുവാക്കളെ നിഷ്ക്രിയരാക്കും: വിസ്ഡം യൂത്ത് കോൺക്ലേവ്.


തൊടുപുഴ: സംസ്ഥാനത്ത് കൂടുതൽ ബാറുകൾക്ക് പ്രവർത്തനാനുമതി കൊടുത്തുകൊണ്ടുള്ള സർക്കാർ മദ്യനയം യുവാക്കളെ നിഷ്ക്രിയതയിലേക്ക് തള്ളിവിടുമെന്ന് വിസ്ഡം യൂത്ത് ജില്ലാ സമിതി  തൊടുപുഴ വ്യാപാരഭവനിൽ സംഘടിപ്പിച്ച യൂത്ത് കോൺക്ലേവ് അഭിപ്രായപ്പെട്ടു.
       മദ്യനിർമ്മാണ ഫാക്ടറി അടക്കമുള്ള സംവിധാനത്തിന് അനുമതി കൊടുത്തതിലൂടെ സംസ്ഥാനത്ത് ഉടനീളം മദ്യം വ്യാപകമാക്കാനുള്ള തീരുമാനം അംഗീകരിക്കാനാവില്ല. യുവാക്കളിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നത് മദ്യവും ലഹരിയും ഉപയോഗിക്കുന്നത് കൊണ്ടാണന്നറിഞ്ഞിട്ടും കൂടുതൽ മദ്യം വ്യാപകമാക്കാനുള്ള ശ്രമം യുവാക്കളോടുള്ള ക്രൂരതയാണെന്നും 
യുവാക്കളുടെ ക്രിയാശേഷിയെ പരിപോഷിച്ച് കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്ത് 
തൊഴിലവസരങ്ങൾ സൃഷ്ടിച്ച് യുവതയെ സക്രിയമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും  സംഗമം അഭിപ്രായപ്പെട്ടു. 
      കോൺക്ലേവ് വിസ്‌ഡം ഇസ്‌ലാമിക്  യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി  ഉത്ഘാടനം ചെയ്തു. യൂത്ത് ജില്ലാ പ്രസിഡന്റ്‌ എം.എം. നിഷാദ്  അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ മദനി, ഫിറോസ്ഖാൻ സ്വലാഹി, സഫീർ അൽ ഹിക്മി, നൗഫൽ ഒട്ടുമ്മൽ എന്നിവർ സംസാരിച്ചു.


Post a Comment

0 Comments

Ad Code

Responsive Advertisement