Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.

അജ്ഞാത വാഹനമിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു.


ഇടുക്കി: പീരുമേട് പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാത 183ൽ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷന് സമീപം ഞായറാഴ്ച രാത്രി 10:30നാണ് അപകടമുണ്ടായത്. മുറിഞ്ഞപുഴ പുന്നക്കൽ വീട്ടിൽ നാരയണൻ്റെ മകൻ ആർ. വിഷ്ണു (20) ആണ് മരിച്ചത്. 
         വിഷ്ണു സഞ്ചരിച്ച ബൈക്കിനെ മറ്റൊരു വാഹനം ഇടിച്ചിട്ടതായാണ് സംശയം. ഇടിച്ച വാഹനം നിർത്താതെ പോയതായി നാട്ടുകാർ പറഞ്ഞു. ഇടിച്ച വാഹനം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ആരംഭിച്ചു. ഒരു വർഷം മുമ്പ്, വിഷ്ണുവിൻ്റെ സഹോദരൻ മനു, വണ്ടിപ്പെരിയാറിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ചിരുന്നു. സുശീല ആണ് മാതാവ്. മനീഷ ഏക സഹോദരി. മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

0 Comments

Ad Code

Responsive Advertisement