Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

'ഇ-എക്സാം ഈസ്' - പരീക്ഷാപ്പേടി എങ്ങനെ മാറ്റാം?: ജെസിഐ കോട്ടയം ടൗൺ ചാപ്റ്റർ അമ്പതിലധികം ക്ലാസുകൾ നടത്തി.

'ഇ-എക്സാം ഈസ്' - പരീക്ഷാപ്പേടി എങ്ങനെ മാറ്റാം?: ജെസിഐ കോട്ടയം ടൗൺ ചാപ്റ്റർ അമ്പതിലധികം ക്ലാസുകൾ നടത്തി.


കോട്ടയം: ഇ- എക്സാം ഈസ് - പരീക്ഷാപ്പേടി എങ്ങനെ മാറ്റാം എന്ന വിഷയത്തിൽ ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവിധ സ്കൂളുകളിൽ ക്ലാസ്സുകൾ നടത്തി.
       ജെസിഐ സോൺ 22 വൈസ് പ്രസിഡൻ്റ് കിഷൻരാജ്, നാഷണൽ ട്രെയിനർമാരായ ജിനു എം.സ്ക്കറിയ, ജോസി തോമസ്, കോട്ടയം ടൗൺ ചാപ്റ്റർ പ്രസിഡന്റ് ഡോ. ഡി. രാമകൃഷ്ണൻ, സെക്രട്ടറി മുഹമ്മദ് തൗഫീഖ്, ട്രഷറർ മഹേഷ് മംഗലത്ത് തുടങ്ങിയവർ അനുബന്ധ വിഷയങ്ങളിൽ ക്ലാസുകൾ എടുത്തു.
      8, 9, 10 ക്ലാസ്സുകളിലെ കുട്ടികൾക്കായി പരീക്ഷാപ്പേടി മാറ്റി, എങ്ങനെ നന്നായി പരീക്ഷ എഴുതാം എന്നതിനെക്കുറിച്ച് കോട്ടയത്തും പരിസരത്തുമുള്ള വിവിധ സ്കൂളുകളിലായി അമ്പതിലധികം ക്ലാസുകളാണ് ജെസിഐ കോട്ടയം ടൗൺ ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചത്. 
       കാരാപ്പുഴ എൻഎസ്എസ് ഹയർ സെക്കൻഡറി സ്ക്കൂൾ, കല്ലറ സെൻ്റ് തോമസ് ഹൈസ്കൂൾ, കല്ലറ എസ്എംവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ, ചെങ്ങളം ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, കുടമാളൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂൾ, കഞ്ഞിക്കുഴി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്ക്കൂൾ, കോട്ടയം സെൻ്റ് ആൻസ് സ്ക്കൂൾ, വടവാതൂർ ഗിരിദീപം ബഥനി ഹയർ സെക്കൻഡറി സ്കൂൾ, കടുവാക്കുളം എമ്മാവൂസ് പബ്ലിക്ക് സ്ക്കൂൾ എന്നിവിടങ്ങളിലും കോട്ടയം സിഎംഎസ് കോളേജ്, ബസേലിയോസ് കോളേജ്, പരിപ്പ് ഒരുമ റെസിഡൻൻ്റ്സ് വെൽഫെയർ അസോസിയേഷൻ എന്നിവിടങ്ങളിലും ക്ലാസുകൾ സംഘടിപ്പിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement