Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു.

ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു.


എറണാകുളം: ഹോസ്റ്റൽ കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് വീണ് മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി മരിച്ചു. ചാലക്ക ശ്രീനാരായണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സിന്‍റെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണാണ് വിദ്യാര്‍ത്ഥിനി മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. കോളേജിലെ രണ്ടാം വര്‍ഷ മെഡ‍ിക്കൽ വിദ്യാര്‍ത്ഥിനി ഫാത്തിമ ഷഹാന കെ. ആണ് മരിച്ചത്.
      കാല്‍ വഴുതി താഴേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് പറയുന്നത്. സംഭവത്തിൽ ദുരൂഹത ഒന്നുമില്ലെന്നും അന്വേഷിച്ചു വരുകയാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹോസ്റ്റലിലെ ഏഴാം നിലയിലെ കോറിഡോറിന്‍റെ വശങ്ങള്‍ സുരക്ഷിതമല്ലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കാൽ തെറ്റി വീണുവെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement