Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു.

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു.


തൃശൂർ: പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികൾ ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിൻ (30) ആണ് മരിച്ചത്. പതിനാലും പതിനാറും വയസുള്ള കുട്ടികളാണ് യുവാവിനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. ഇവരെ സിറ്റി പൊലീസ് കസ്റ്റഡിയിലെടുത്ത് ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
          തൃശൂർ ജില്ലാ ആശുപത്രിക്ക് മുന്നില്‍ തേക്കൻകാട് മൈതാനിയില്‍ ഇരിക്കുകയായിരുന്ന കുട്ടികളും ലിവിനുമായി തർക്കമുണ്ടായതാണ് കൊലപാതകത്തില്‍ കലാശിച്ചത്. തർക്കത്തിന് പിന്നാലെ കയ്യിൽ ഉണ്ടായിരുന്ന കത്തിയെടുത്ത് കുട്ടികള്‍ യുവാവിനെ കുത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇവ‍ർക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ പശ്ചാത്തലമുണ്ടോയെന്ന് പരിശോധിച്ചു വരുകയാണെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
14 വയസുകാരനാണ് ലിവിനെ കുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നെഞ്ചില്‍ കുത്തേറ്റ യുവാവിനെ ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലിവിൻ്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രായപൂർത്തി ആകാത്ത രണ്ട് പ്രതികളെയും കസ്റ്റഡിയില്‍ എടുത്ത് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇവരെ ചോദ്യം ചെയ്തു വരുന്നതായും കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement