Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വൈക്കം - വേളാങ്കണ്ണി ബസ് സർവ്വീസ് റൂട്ടും സമയവും പുനക്രമീകരിച്ചു.

വൈക്കം - വേളാങ്കണ്ണി ബസ് സർവ്വീസ് റൂട്ടും സമയവും പുനക്രമീകരിച്ചു.


കോട്ടയം: കേരളത്തിൽ നിന്നും പോകുന്ന വേളാങ്കണ്ണി തീർത്ഥാടകരുടെ സൗകര്യാർത്ഥം വൈക്കം - വേളാങ്കണ്ണി ബസ് സർവ്വീസിൻ്റെ റൂട്ടും സമയവും പുനക്രമീകരിച്ചതായി അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപി അറിയിച്ചു.
       വൈക്കത്തു നിന്ന് വൈകുന്നേരം 4 മണിക്ക് പുറപ്പെടുന്ന ബസ് കോട്ടയം, മണർകാട്, പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കുമളി, കമ്പം, തേനി, തിരുച്ചിറപ്പള്ളി, തഞ്ചാവൂർ വഴി രാവിലെ 4 മണിക്ക് വേളാങ്കണ്ണിയിൽ എത്തിച്ചേരുന്ന വിധത്തിലാണ് സർവ്വീസ് പുന:ക്രമീകരിച്ചിരിക്കുന്നത്. വേളാങ്കണ്ണിയിൽ നിന്നും വൈകുന്നേരം നാലിന് പുറപ്പെടുന്ന ബസ് വെളുപ്പിന് നാലിന് വൈക്കത്ത് എത്തിച്ചേരും. ഈ ബസിൻ്റെ റിസർവേഷൻ ഇപ്പോൾ വൈക്കം, കോട്ടയം എന്നിവിടങ്ങളിൽ നിന്നു മാത്രമാണ്  അനുവദിച്ചിരിക്കുന്നത്. പൊൻകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ നിന്നും റിസർവേഷൻ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു. വൈക്കത്തു നിന്നും ചെന്നൈയിലേക്ക് പുതുതായി അനുവദിച്ച സർവ്വീസ് ഉടൻ ആരംഭിക്കുമെന്നും ഫ്രാൻസിസ് ജോർജ് അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement