Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ഹോട്ടൽ മുറിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.

ഹോട്ടൽ മുറിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി.


തിരു.: തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തി. മഹാരാഷ്ട്ര പൂനെ സ്വദേശികളായ സഹോദരങ്ങൾ മുക്ത കോന്തിബ ബാംമേ (49) എന്ന സ്ത്രീയും കോന്തിബ ബാംമേ (45) എന്ന പുരുഷനുമാണ് മരിച്ചത്. ഹോട്ടലിൽ നിന്നും ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
         കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുവരും തമ്പാനൂർ പോലീസ് സ്റ്റേഷനു സമീപമുള്ള ഹോട്ടലിൽ റൂം എടുത്തത്. രാവിലെ മുറി തുറക്കാത്തത് ശ്രദ്ധയിൽപ്പെട്ട ഹോട്ടൽ ജീവനക്കാരാണ് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്. തുടർന്ന് പോലീസെത്തി മുറി തുറന്നപ്പോഴാണ് രണ്ടു പേരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്. പുരുഷനെ ഫാനിൽ തൂങ്ങിയ നിലയിലും സ്ത്രീയെ കട്ടിലിലുമാണ് കണ്ടെത്തിയത്. വീടും ജോലിയുമില്ലെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. ബന്ധുക്കൾ അന്വേഷിച്ചു വന്നാൽ, തങ്ങളുടെ ജഡം വിട്ടു കൊടുക്കേണ്ടതില്ലെന്നും കുറിപ്പിലുണ്ട്. വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പടുത്താമെന്ന് ഡിസിപി അറിയിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement