Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

രാവിലെ ആറ് മണി മുതൽ മിസ്സിങ്, അച്ഛന് വാട്സ്ആപ്പിൽ ​'ഗുഡ് ബൈ' മെസേജ്; കാണാതായ 12കാരനെ കണ്ടെത്തി.

രാവിലെ ആറ് മണി മുതൽ മിസ്സിങ്, അച്ഛന് വാട്സ്ആപ്പിൽ ​'ഗുഡ് ബൈ' മെസേജ്; കാണാതായ 12കാരനെ കണ്ടെത്തി.

കോട്ടയം: കുറിച്ചിയില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി. ചങ്ങനാശ്ശേരി പായിപ്പാട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ തിരിച്ചറിഞ്ഞ നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിയുന്നു. ചിങ്ങവനം പൊലീസ് പായിപ്പാടേക്ക് തിരിച്ചു. കുട്ടി വീടു വിട്ടിറങ്ങാനുള്ള കാരണം വ്യക്തമല്ല. 

      ചാമക്കുളം ശശിഭവനില്‍ സനുവിന്റെയും ശരണ്യയുടെയും മകന്‍ അദ്വൈദിനെ ഇന്ന് രാവിലെ മുതലാണ് കാണാതായത്. രാവിലെ ആറ് മണിയോടെ ട്യൂഷനായി വീട്ടിൽ നിന്നിറങ്ങിയ കുട്ടി, ട്യൂഷൻ സെന്ററിൽ എത്തിയിരുന്നില്ല. ട്യൂഷൻ സെന്ററിലുള്ളവർ അറിയിച്ചതിനെ തുടർന്ന് മാതാവ് ചിങ്ങനം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ കുട്ടി വിദേശത്തുള്ള പിതാവിന് വാട്സ്‌ആപ്പിൽ ​ഗുഡ് ബൈ എന്ന സന്ദേശം അയച്ചിരുന്നതായി കണ്ടെത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് അദ്വൈത് കൃഷ്ണപുരം ഭാഗത്തേയ്ക്ക് പോയതായും കണ്ടെത്തി. ആനപ്രേമിയായ കുട്ടി, കൃഷ്ണപുരം ക്ഷേത്രത്തില്‍ ഉത്സവം നടക്കുന്ന സാഹചര്യത്തില്‍ അതില്‍ പങ്കെടുക്കാന്‍ പോയതാണോയെന്ന് പൊലീസ് സംശയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണപുരം ഭാഗത്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചതിനിടെയാണ് കുട്ടി പായിപ്പാട് ഉള്ളതായി വിവരം ലഭിച്ചത്.

Post a Comment

0 Comments

Ad Code

Responsive Advertisement