Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും.

സംസ്ഥാന ബജറ്റ് ഇന്ന് അവതരിപ്പിക്കും.


തിരു.: സംസ്ഥാന ബജറ്റ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി ക്ഷേമ, വികസന പദ്ധതികൾ പ്രഖ്യാപിക്കുമെന്നു പ്രതീക്ഷിക്കുന്ന സംസ്ഥാന ബജറ്റ് ഇന്ന് രാവിലെ 9ന് ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് അവതരിപ്പിക്കുക.
       ക്ഷേമ പെൻഷൻ വർദ്ധന, വയനാട് പുനരധിവാസ പാക്കേജിനുള്ള പണം, 12-ാം ശമ്പള പരിഷ്‌കരണ കമ്മീഷൻ തുടങ്ങിയ പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകാനിടയുണ്ട്. സംസ്ഥാനത്തിന്റെ സാമ്പത്തിക വളർച്ച വ്യക്തമാക്കുന്ന അവലോകനവും ഇന്നാണു സഭയിൽ വയ്ക്കുക.
       ഈ വർഷം തദ്ദേശ തെരഞ്ഞെടുപ്പ് വരാനിരിക്കെ ക്ഷേമപെൻഷനിൽ 100 രൂപ മുതൽ 200 രൂപയുടെ വരെ വർദ്ധന പ്രതീക്ഷിക്കുന്നുണ്ട്. 150 രൂപ വർദ്ധിപ്പിച്ച് പെൻഷൻ തുക 1750 രൂപയാക്കണമെന്ന ശുപാർശ മന്ത്രിക്കു മുന്നിലുണ്ട്. പദ്ധതി വിഹിതത്തിൽ 10% വർദ്ധന തീരുമാനിച്ചിട്ടുള്ളതിനാൽ, ഒട്ടേറെ പുതിയ പദ്ധതികൾ ഉൾപ്പെടുമെന്നും ഉറപ്പുണ്ട്.

Post a Comment

0 Comments

Ad Code

Responsive Advertisement