Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കെട്ടിടത്തിന് മുകളിൽ നിന്ന് യുവതി വീണ് മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ്, ഭർത്താവ് കസ്റ്റഡിയിൽ.

കെട്ടിടത്തിന് മുകളിൽ നിന്ന് യുവതി വീണ് മരിച്ച സംഭവം: കൊലപാതകമെന്ന് പോലീസ്, ഭർത്താവ് കസ്റ്റഡിയിൽ.


ചേർത്തല: കെട്ടിടത്തിന് മുകളിൽ നിന്ന് യുവതി വീണ് മരിച്ച സംഭവം കൊലപാതകമെന്ന സംശയത്തെ തുടർന്ന് ഭർത്താവ് കസ്റ്റഡിയിൽ. അച്ഛന്റെ മർദ്ദനത്തിലാണ് അമ്മയ്ക്ക് വീണ് പരിക്കേറ്റതെന്നാണ് മകളുടെ മൊഴി. ചേർത്തല നഗരസഭ ഒമ്പതാം വാർഡ് പണ്ടകശാലപ്പറമ്പിൽ സോണിയുടെ ഭാര്യ സജി (46 )കഴിഞ്ഞ ദിവസമാണ് മരിച്ചത്.
        വീണ് പരിക്കേറ്റതിനെ
തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്
മരണം. മരണത്തിനു ശേഷം മകൾ ചേർത്തല പോലീസിൽ പരാതി നൽകുകയായിരുന്നു. സോണിയുടെ മർദ്ദനത്തിലാണ് സജിയ്ക്ക് പരിക്കേറ്റതെന്ന് മകളുടെ പരാതിയിൽ പറയുന്നു. തുടർന്ന് ചേർത്തല പോലീസ്
സോണിയെ കസ്റ്റഡിയിലെടുത്തു.
         മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. അതിനായി മൃതദേഹം ഉടൻ പുറത്തെടുത്തേക്കും. അതിനായി പോലീസ് അപേക്ഷയിൽ ആലപ്പുഴ ആർഡിഒ അനുമതി നൽകി. നിലവിൽ അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement