Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവം; ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.

പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവം; ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി. 


കാസർകോഡ്: പ്രസവത്തെ തുടർന്ന് യുവതിയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഗർഭിണിയായതു മുതല്‍ ചേറ്റുക്കുണ്ട് സ്വദേശിനി ദീപ കാസർകോട് ഈ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടിയിരുന്നത് ചികിത്സക്കിടെ ആരോഗ്യനില വഷളായതോടെ യുവതിയെ പരിയാരത്തെ കണ്ണൂർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. എന്നാല്‍, പ്രസവത്തിലെ അപകടസാധ്യത ഡോക്ടർ പറഞ്ഞില്ലെന്നും കുട്ടി മരിച്ച വിവരം അധികൃതർ മറച്ചു വെച്ചുവെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ആരോഗ്യമന്ത്രിയ്ക്കും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ യുവതിയുടെ കുടുംബം പരാതി നല്‍കി. മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് യുവതിയുടെ മരണകാരണമെന്നാണ് ആശുപത്രിയുടെ വിശദീകരണം. എന്നാല്‍, ഇതിനെ തള്ളിക്കളയുകയാണ് കുടുംബാംഗങ്ങള്‍.

Post a Comment

0 Comments

Ad Code

Responsive Advertisement