Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വഖഫ് ബില്‍ റിപ്പോർട്ട് ഇന്ന് പാർലമെന്റില്‍ അവതരിപ്പിക്കും.

വഖഫ് ബില്‍ റിപ്പോർട്ട് ഇന്ന് പാർലമെൻറില്‍ അവതരിപ്പിക്കും.


ന്യൂഡൽഹി: വഖഫ് ബില്‍ റിപ്പോർട്ട് ഇന്ന് പാർലമെൻറില്‍ അവതരിപ്പിക്കും. ബില്‍ ചർച്ച ചെയ്ത സംയുക്ത പാർലമെന്ററി സമിതിയുടെ റിപ്പോർട്ടാണ് ഇന്ന് പാർലമെൻറില്‍ വയ്ക്കുന്നത്. ലോക്സഭയില്‍ സമിതി അദ്ധ്യക്ഷൻ ജഗദാംബിക പാലാകും റിപ്പോർട്ട് വയ്ക്കുക. നാടകീയ കാഴ്ചകള്‍ക്കൊടുവിലാണ് വഖഫ് ബില്‍ റിപ്പോർട്ട് സമിതി അംഗീകരിച്ചത്. പതിനാറ് ഭരണകക്ഷി അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ 11 പ്രതിപക്ഷ അംഗങ്ങള്‍ എതിർത്ത് വോട്ട് ചെയ്തിരുന്നു. ബില്‍ സഭയില്‍ വയ്ക്കുമ്പോള്‍ ഇന്ന് പ്രതിപക്ഷം പ്രതിഷേധിക്കാനാണ് സാധ്യത. ബജറ്റ് സമ്മേളനത്തിൻറെ രണ്ടാം ഘട്ടത്തില്‍ മാറ്റങ്ങളോടെ ബില്‍ പാസ്സാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement