Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശശി തരൂരിന്റേത് കേരളത്തിന്റെ റിയാലിറ്റി അറിയാത്ത പ്രതികരണമെന്ന് കെ.സി. വേണുഗോപാൽ.

ശശി തരൂരിന്റേത് കേരളത്തിന്റെ റിയാലിറ്റി അറിയാത്ത പ്രതികരണമെന്ന് കെ.സി. വേണുഗോപാൽ.


ആലപ്പുഴ: വ്യവസായമേഖലയിൽ കേരളത്തിന്‍റെ വളർച്ചയെ പ്രകീർത്തിച്ചുള്ള ശശി തരൂർ എ പിയുടെ നിലപാടിനെ തള്ളി എഐസിസി ജനറൽ സെ​ക്രട്ടറി കെ.സി. വേണുഗോപാൽ എംപി. കേരളത്തിന്‍റെ റിയാലിറ്റി അറിയാത്ത പ്രതികരമാണിത്​. കേരളത്തിലെ സാധാരണക്കാരന്​ വ്യവസായ മേഖലയിൽ ഒരു ഗുണവുമില്ല. കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങള്‍ എല്ലാം തകര്‍ച്ചയുടെ വക്കിലാണ്. ശശി തരൂർ ഏത്​​ സാഹചര്യത്തിലാണ്​ അത്​ പറഞ്ഞതെന്ന്​ അറിയില്ല. തരൂരിന്റെ ലേഖനം ഉയര്‍ത്തിപ്പിടിച്ച് വ്യവസായ മന്ത്രിയും സിപിഎം നേതാക്കളും നടത്തുന്നത് യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഒളിച്ചോടാനുള്ള ശ്രമമാണ്​. 
      കേരളത്തില്‍ ഫീല്‍ഡില്‍ നില്‍ക്കുന്ന താനുള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് വ്യവസായ വളര്‍ച്ചയെന്ന വാദം അംഗീകരിക്കാനാകില്ല. ട്രംപ്-മോദി കൂടിക്കാഴ്ചയെ പുകഴ്ത്തിയ തരൂരിന്‍റെ അഭിപ്രായത്തോട് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് പറയുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement