Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി.

വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. 


കാസര്‍കോട്: അഡൂരില്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ പുലിയെ ചത്തനിലയില്‍ കണ്ടെത്തി. ദേലമ്പാടി പഞ്ചായത്തിലെ തലപ്പച്ചേരിയിലെ മോഹനയുടെ കിണറ്റിലാണ് പുലിയെ ചത്തനിലയില്‍ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലത്തെത്തി.
        വീട്ടുകാർ മൂന്ന് ദിവസമായി മോട്ടോര്‍ കേടായിരുന്നതിനാല്‍ കിണര്‍ ഉപയോഗിച്ചിരുന്നില്ല. കിണറ്റില്‍ നിന്ന് ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് കിണർ പരിശോധിച്ചപ്പോഴാണ് പുലിയെ കണ്ടെത്തിയത്. തുടര്‍ന്ന് വനം വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. വെറ്ററിനറി സര്‍ജനും ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി. പുലിയെ കിണറ്റില്‍നിന്ന് പുറത്തെത്തിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുതു വന്നാലേ കൂടുതൽ വിവരങ്ങൾ അറിയാനാവൂ.

Post a Comment

0 Comments

Ad Code

Responsive Advertisement