Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു.

കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു.


ജമ്മു: കശ്മ‌ീരിലെ അഖ്നൂരിലുണ്ടായ കുഴിബോംബ് സ്ഫോടനത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. സ്ഫോടനം നടന്ന പ്രദേശത്ത് ഭീകരർക്കായുള്ള തിരച്ചിൽ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെയും ആരെയും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്. 
         ചൊവ്വാഴ്‌ച ഉച്ചയ്ക്ക് ശേഷം പട്രോളിങ്ങിന് പോയ സൈനിക സംഘത്തിലെ ജവാന്മാർക്കാണ് കുഴിബോംബ് സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടത്. മൂന്നു പേരടങ്ങുന്ന സംഘമാണ് പട്രോളിങ്ങിനായി പോയത്. ഇതിൽ രണ്ടു പേർക്ക് സംഭവസ്ഥലത്തു വെച്ച് തന്നെ ജീവൻ നഷ്‌ടപ്പെട്ടതായാണ് വിവരം. ഒരു ഉദ്യോഗസ്ഥനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഫോടനത്തിന് പിന്നാലെയാണ് കൂടുതൽ കരസേന ഉദ്യോഗസ്ഥർ ആ മേഖലയിലേക്ക് എത്തി തിരച്ചിൽ ഊർജ്ജിതമാക്കിയത്.

Post a Comment

0 Comments

Ad Code

Responsive Advertisement