Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഏഴ് വയസ്സുകാരൻ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപ്പെട്ട് ഏഴ് വയസ്സുകാരൻ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.

തേനി: ശബരിമല ദര്‍ശനം കഴിഞ്ഞ് മടങ്ങിയ തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലർ സ്വകാര്യ ബസില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഏഴ് വയസ്സുകാരൻ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.
        ഹൊസൂര്‍ സ്വദേശികളായ ഗണേഷ് (7), നാഗരാജ് (45), കൃഷ്ണഗിരി സ്വദേശി സൂര്യ (23) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ 17 പേരെ ആശുപത്രിയില്‍ തേനി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. 
       തമിഴ്‌നാട് ഹൊസൂര്‍ സ്വദേശികളായ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ്, തേനി ബൈപാസിന് സമീപത്തു വെച്ചാണ് അപകടത്തില്‍ പെട്ടത്. എതിരെ വന്ന സ്വകാര്യ ബസ് ടെമ്പോ ട്രാവലറില്‍ നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നു. ട്രാവലറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു. ഡ്രൈവര്‍ക്ക് പുറമേ മരിച്ച രണ്ടു പേരും മുന്‍ഭാഗത്താണ് ഇരുന്നിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement