Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ദാരിദ്ര്യം കുറവ് കേരളത്തിൽ: സാമ്പത്തിക അവലോകന റിപ്പോർട്ട്‌.

ദാരിദ്ര്യം കുറവ് കേരളത്തിൽ: സാമ്പത്തിക അവലോകന റിപ്പോർട്ട്‌.


ന്യൂഡൽഹി: രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം. നിതി ആയോഗിൻ്റെ 2023ലെ ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചിക (നാഷണൽ മൾട്ടി- ഡൈമൻഷണൽ പോവർട്ടി ഇൻഡക്സ്-) അവലോകന റിപ്പോർട്ട് പ്രകാരം കേരളത്തിലെ ബഹുമുഖ ദരിദ്രരുടെ എണ്ണം 0.55 ശതമാനമായി കുറഞ്ഞു.
       2021ലെ നിതി ആയോഗിൻ്റെ പ്രഥമ ബഹുമുഖ ദാരിദ്ര്യ സൂചിക റിപ്പോർട്ടിൽ 0.71 ശതമാനമായിരുന്നു കേരളത്തിലെ ദാരിദ്ര്യനിരക്ക്. പിന്നിൽ ഗോവ (3.76 ശതമാനം) ആണ്. സിക്കിം (3.82 ശതമാനം), തമിഴ്‌നാട് (4.89 ശതമാനം), പഞ്ചാബ് (5.59 ശതമാനം) എന്നിവയാണ് തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ.
       ഭൂപരിഷ്‌കരണം, എല്ലാവർക്കും വിദ്യാഭ്യാസ, ആരോഗ്യ സംരക്ഷണം, അധികാര വികേന്ദ്രീകരണം, സാമൂഹ്യ സുരക്ഷാ പദ്ധതി, പൊതുവിതരണ സമ്പ്രദായം, സ്ത്രീ ശാക്തീകരണം തുടങ്ങിയവ ദാരിദ്ര്യത്തോത് കുറയ്ക്കുന്നതിൽ പങ്ക് വഹിച്ചുവെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു.
       സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ദാരിദ്ര്യം അനുഭവിക്കുന്നവർ ഇപ്പോഴുമുണ്ട്. പട്ടികജാതി-വർഗ്ഗ വിഭാഗത്തിലുള്ളവർ, മത്സ്യത്തൊഴിലാളികൾ, മൺപാത്ര, കരകൗശല തൊഴിലാളികൾ തുടങ്ങിയവർക്കിടയിലാണിത്. വിവിധ ക്ഷേമപദ്ധതികളിലൂടെ ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതിദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് 44,539 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. 1,032 തദ്ദേശസ്ഥാപനങ്ങളിലായി 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയിരുന്നത്. നവംബർ ഒന്നോടെ സംസ്ഥാനത്ത് അതിദാരിദ്ര്യം സമ്പൂർണ്ണമായി തുടച്ചുനീക്കും. അടിസ്ഥാന രേഖകൾ പോലുമില്ലാതെ ബുദ്ധിമുട്ടിയവർക്ക് 'അവകാശം അതിവേഗം' യജ്ഞത്തിൻ്റെ ഭാഗമായി റേഷൻ കാർഡ്, ആധാർ കാർഡ്, തെരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് തുടങ്ങിയ രേഖകളും ആരോഗ്യ ഇൻഷുറൻസ്, സാമൂഹ്യ സുരക്ഷാ പെൻഷൻ എന്നിവയും സർക്കാർ ലഭ്യമാക്കി. കുടുംബശ്രീയുടെ ഉജ്ജീവനം പദ്ധതിയിലൂടെയും വിവിധ വകുപ്പുകളിലൂടെയും 3,155 കുടുംബങ്ങൾക്ക് ഉപജീവനമാർഗ്ഗം കണ്ടെത്തി നൽകി.

Post a Comment

0 Comments

Ad Code

Responsive Advertisement