പത്തനംതിട്ട: റാന്നി ഡിവിഷന്‍ അംഗം ജോര്‍ജ് എബ്രഹാം (കേരള കോണ്‍ഗ്രസ് (എം)) പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 12 വോട്ടുകളാണ് നേടിയത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ഏനാത്ത് ഡിവിഷനില്‍ നിന്നുമുള്ള സി. കൃഷ്ണകുമാറിന് (ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്) നാല് വോട്ട് ലഭിച്ചു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ വരണാധികാരിയും ജില്ലാ കലക്ടറുമായ എസ്. പ്രേംകൃഷ്ണന്‍ സത്യവാചകം ചൊല്ലിനല്‍കി. വൈസ് പ്രസിഡന്റ് ബീന പ്രഭ, സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ സി.കെ. ലതകുമാരി, ലേഖ സുരേഷ്, ജിജി മാത്യു, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ഷേര്‍ല ബീഗം തുടങ്ങിയവര്‍ സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തു.
0 Comments