Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കേരളത്തിൽ നിന്നും എംപി ഉണ്ടായിട്ടു പോലും അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ. മുരളീധരൻ. നിരാശ നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി.

കേരളത്തിൽ നിന്നും എംപി ഉണ്ടായിട്ടു പോലും അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കെ. മുരളീധരൻ. നിരാശ നൽകുന്നതെന്ന് കുഞ്ഞാലിക്കുട്ടി.


കോഴിക്കോട്: കേരളത്തിൽ നിന്നും ഒരു ലോക്സഭാ അംഗം ഉണ്ടായിട്ടു പോലും കേരളത്തിൽ കേന്ദ്ര ബജറ്റിൽ അർഹിക്കുന്ന പരിഗണന ലഭിച്ചില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ. ഇത് കേരളത്തിന്റെ ആവശ്യങ്ങളെ ഒന്നും കണക്കാക്കാത്ത ബജറ്റ് ആണെന്നും സംസ്ഥാനത്ത് നിന്നൊരു ലോക്സഭംഗം ഉണ്ടായിട്ടു പോലും ഉപയോഗമുണ്ടായില്ലെന്നും അദ്ദേഹം വിമർശിച്ചു. 
       ബീഹാറിന് വാരിക്കോരി പദ്ധതികൾ കൊടുത്തുവെന്നും ഇത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള ബജറ്റ് ആണെന്നും പറഞ്ഞ മുരളീധരൻ, മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഒരു പദ്ധതി പോലും ഇല്ലെന്നും ചൂണ്ടിക്കാട്ടി. 
         നിരാശ നൽകുന്ന ബജറ്റ് പ്രഖ്യാപനമാണ് ഇതെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. കേന്ദ്രത്തിന്റെ ചിന്തയിൽപ്പോലും കേരളം ഇല്ലാത്ത അവസ്ഥയാണെന്നും, രാജ്യം കണ്ട ഏറ്റവും വലിയ ദുരന്തം ഉണ്ടായിട്ടും സഹായമില്ലെന്നും പറഞ്ഞ അദ്ദേഹം, ഈ ബജറ്റ് ഇലക്ഷൻ വരൻ പോകുന്ന സംസ്ഥാനങ്ങൾക്ക് വേണ്ടി മാത്രം ഉള്ളതാണന്ന് പരിഹസിച്ചു.

Post a Comment

0 Comments

Ad Code

Responsive Advertisement