Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

റെയില്‍വേ: കേരളത്തിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.

റെയില്‍വേ: കേരളത്തിൽ വൻ വികസന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ്.


ന്യൂഡൽഹി: കേരളത്തിന് 3042 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. ഇത് യുപിഎ കാലത്തേക്കാള്‍ ഇരട്ടിയാണെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. 
        കേരളത്തില്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്നും 200 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ കൂടി അനുവദിക്കുമെന്നും 50 നമോഭാരത് ട്രെയിനുകള്‍ കൊണ്ടുവരുമെന്നും ഡല്‍ഹിയില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേരളത്തില്‍ 35 റെയില്‍വേ സ്റ്റേഷനുകള്‍ വികസിപ്പിക്കുമെന്ന് പറഞ്ഞ മന്ത്രി, ഇതില്‍ പലതിലും ഇപ്പോള്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അറിയിച്ചു. വന്ദേഭാരത് ട്രെയിന്‍ സര്‍വീസിന് കേരളത്തില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ ട്രെയിനെന്ന കേരളത്തിന്റെ ആവശ്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഡിവിഷണല്‍ മാനേജര്‍മാര്‍ പരിശോധിച്ച്‌ വ്യക്തത വരുത്തുമെന്നും ഒപ്പം തിരക്ക് നിയന്ത്രിക്കാന്‍ നടപടികൾ ഉണ്ടാവുമെന്നും മന്ത്രി വ്യക്തമാക്കി.
കേരളവുമായി ബന്ധപ്പെട്ട് നിലമ്പൂർ-നഞ്ചൻകോട് പദ്ധതി നടപ്പിലാക്കും. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകള്‍ ഉടൻ എത്തും. ശബരി റെയില്‍വേ പാതയുടെ കാര്യത്തില്‍ ത്രികക്ഷി കരാറില്‍ ഏർപ്പെടാൻ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സംസ്ഥാന സർക്കാരിൻ്റെ മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement