Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു.

കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു.


കണ്ണൂർ: പാനൂരിൽ കാട്ടുപന്നിയുടെ കുത്തേറ്റ് കർഷകൻ കൊല്ലപ്പെട്ടു. വള്ള്യായി സ്വദേശി ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ടെന്നാണ് വിവരം. ഇന്ന് രാവിലെ സ്വന്തം കൃഷിയിടത്തിൽ നനച്ചു കൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. 
       ദേഹത്താകമാനം മുറിവേറ്റതിനെ തുടർന്ന് ശ്രീധരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
       ഉയർന്ന ജനസാന്ദ്രതയുള്ള മേഖലയാണ് പാനൂർ. വ്യവസായ സ്ഥാപനങ്ങളും കൃഷിയിടങ്ങളുമുള്ള സ്ഥലത്താണ് ഇപ്പോൾ വന്യജീവിയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. ഇവിടെ കാട്ടുപന്നി കൃഷി നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നാട്ടുകാരുടെ പരാതിയുണ്ടായിരുന്നു.
        2025ൽ ഇതുവരെ വന്യജീവി ആക്രമണത്തിൽ 15 പേർക്ക് ജീവൻ നഷ്ടമായാതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം കാട്ടായുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായിരുന്നു. ആറളം മേഖലയിലാണ് ഏറ്റവും ഒടുവിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾക്ക് ജീവൻ നഷ്ടമായത്.

Post a Comment

0 Comments

Ad Code

Responsive Advertisement