Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കൈക്കൂലിയായി മദ്യം വാങ്ങിയ എഎസ്‌ഐ വിജിലന്‍സ് പിടിയിൽ.

കൈക്കൂലിയായി മദ്യം വാങ്ങിയ എഎസ്‌ഐ വിജിലന്‍സ് പിടിയിൽ.


കോട്ടയം: കൈക്കൂലിയായി മദ്യം വാങ്ങിയ എഎസ്‌ഐയെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ബിജുവാണ് അറസ്റ്റിലായത്.
        ഗാന്ധിനഗര്‍ സ്റ്റേഷനില്‍ പരാതിക്കാരിയുടെ പേരില്‍ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. കേസിന്റെ അന്വേഷണം കഴിഞ്ഞ ദിവസം പൂര്‍ത്തിയാവുകയും ചെയ്തിരുന്നു. ഇതിനിടെ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാരി വ്യാഴാഴ്ച വീണ്ടും സ്റ്റേഷനിലെത്തി. സിഐ അവധിയിൽ ആയതിനാല്‍ എഎസ്‌ഐ ബിജുവാണ് പരാതിക്കാരിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്തത്. ഈ സമയം ബിജു കൈക്കൂലിയായി മദ്യം ആവശ്യപ്പെടുകയും ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് നിര്‍ബന്ധിക്കുകയും ചെയ്തു. ഇതോടെ പരാതിക്കാരി കോട്ടയം വിജിലന്‍സ് ഓഫീസിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചു. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദ്ദേശപ്രകാരം കോട്ടയം മാങ്ങാനത്തുള്ള ഒരു ഹോട്ടലില്‍ എത്തണമെന്ന് പരാതിക്കാരി എഎസ്‌ഐയോട് ആവശ്യപ്പെട്ടു. പരാതിക്കാരി പറഞ്ഞത് അനുസരിച്ച്‌ ഹോട്ടലില്‍ എത്തിയ എഎസ്‌ഐയെ വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.

Post a Comment

0 Comments

Ad Code

Responsive Advertisement