Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ബസ്സിൽ മാലമോഷണം: യുവതി പിടിയിൽ.

ബസ്സിൽ മാലമോഷണം: യുവതി പിടിയിൽ.

കോട്ടയം: ബസ് യാത്രക്കിടെ  വീട്ടമ്മയുടെ ബാഗിൽ നിന്നും മാല മോഷ്ടിച്ച യുവതി പിടിയിലായി. മീനടം സ്വദേശി മിനി തോമസിനെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷങ്ങൾക്ക് ശേഷം പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.
       കൂരോപ്പട സ്വദേശിയായ വീട്ടമ്മയുടെ ഒരു പവൻ തൂക്കമുള്ള മാല പ്രതി കവർന്നത്. മാല വിറ്റ കോട്ടയത്തെ ജ്വല്ലറിയിൽ പ്രതിയെ എത്തിച്ച് പൊലീസ് തെളിവെടുത്തു. നിരവധി മോഷണക്കേസിൽ പ്രതിയാണ് മിനി തോമസ്. ബസുകളിലെ തിരക്ക് മുതലെടുത്ത്  ഞൊടിയിടയിൽ കവർച്ച നടത്തുന്നതാണ് ഇവരുടെ രീതിയെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Post a Comment

0 Comments

Ad Code

Responsive Advertisement