Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

ലോറിയും മിനി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 5 പേർ മരിച്ചു.

ലോറിയും മിനി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 5 പേർ മരിച്ചു.
ബംഗളൂരു: കർണാടകയിലെ കലബുർഗിയിൽ ലോറിയും മിനിബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 5 പേർ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. 
        ദർ​ഗയിൽ പോയി മടങ്ങി വരുകയായിരുന്ന തീർത്ഥാടക സംഘമാണ് അപകടത്തിൽപെട്ടത്. പുലർച്ചെ മൂന്നരയോടെയാണ് അപകടമുണ്ടായത്. കലബുർ​ഗി ജില്ലയിലുളള നെലോ​ഗിയിൽ സെന്റ് ക്രോസിലാണ് ദുരന്തമുണ്ടായത്. നിർത്തിയിട്ട ലോറിക്ക് പിന്നിൽ മിനി ബസ് വന്നിടിക്കുകയായിരുന്നു. ഒരു കുടുംബത്തിലെ 5 പേരാണ് മരിച്ചത്. 31 പേരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരിൽ 11 പേർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇവരെ കലബുർഗിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവർ ഉറങ്ങിയതാണോ അപകടത്തിന് കാരണം എന്ന കാര്യം അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. മിനി ബസിന്റെ മുൻഭാ​ഗം ഏകദേശം പൂർണ്ണമായി തകർന്ന നിലയിലാണുള്ളത്.

Post a Comment

0 Comments

Ad Code

Responsive Advertisement