Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട 76കാരിക്ക് രക്ഷകരായി അഗ്നിശമനസേന.

50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട 76കാരിക്ക് രക്ഷകരായി അഗ്നിശമനസേന.
മല്ലപ്പള്ളി: 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ അകപ്പെട്ട 76കാരിക്ക് രക്ഷകരായി അഗ്നിശമനസേന. ആനിക്കാട് പഞ്ചായത്തില്‍ പുളിക്കാമല രാജീവ് ഗന്ധി കോളനിയിലെ പഞ്ചായത്ത് കിണറ്റില്‍ വീണ സരസമ്മയ്ക്കാണ് അഗ്നിശമന സേന രക്ഷകരായത്.
       സംഭവമറിഞ്ഞ് എത്തിയ ഗ്രാമപഞ്ചായത്ത് അംഗം അജി വിവരം വിവരമറിയിച്ചതിനെ തുടർന്ന് സംഭവസ്ഥലത്തെത്തി അഗ്നിശമന സേന രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. അഗ്നി രക്ഷാ സംഘാംഗമായ സണ്ണി, റോപ്പിന്റെ സഹായത്താല്‍ സരസമ്മയെ രക്ഷപ്പെടുത്തി പുറത്ത് എത്തിക്കുകയായിരുന്നു. തുടർന്ന് സരസമ്മയെ മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സീനിയർ റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തില്‍ സുധീഷ്, വർഗീസ് ഫിലിപ്പ്, പ്രദീപ്, സജിമോൻ എന്നിവർ രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Ad Code

Responsive Advertisement