Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

വർദ്ധിപ്പിച്ച കോർട്ട് ഫീസ് പിൻവലിക്കുക: കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ ധർണ്ണ നടത്തി.

വർദ്ധിപ്പിച്ച കോർട്ട് ഫീസ് പിൻവലിക്കുക: കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ ധർണ്ണ നടത്തി.
കോട്ടയം: വർദ്ധിപ്പിച്ച കോർട്ട് ഫീസ് പിൻവലിക്കണമെന്നാശ്യപ്പെട്ട് കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധ ധർണ്ണ നടത്തി. ഇതിൻ്റെ ഭാഗമായി കോട്ടയം യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കോട്ടയം കലക്ട്രേറ്റിന് മുന്നിലും പ്രതിഷേധ ധർണ്ണ നടത്തി.
      കേരള അഡ്വക്കേറ്റ്സ് ക്ലാർക്ക്സ് അസോസിയേഷൻ കോട്ടയം യൂണിറ്റ് പ്രസിഡൻ്റ് സുധീർ ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധ ധർണ്ണാ സമ്മേളനം, കോട്ടയം ബാർ അസോസിയേഷൻ്റെ പ്രസിഡൻ്റ് അഡ്വ. കെ.എസ്. വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ വർദ്ധിപ്പിച്ച കോർട്ട് ഫീസ് പിൻവലിക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ടുകൊണ്ട് നൂറിലധികം അഡ്വക്കേറ്റ്സ് ക്ലാർക്കുമാർ പങ്കെടുത്തു. 
        സമ്പന്നവിഭാഗത്തിന് മാത്രം നീതി ലഭ്യമാക്കുക എന്നതാണ് ഇത്തരം വർദ്ധനവിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും നീതിന്യായ രംഗത്തെ അഭിഭാജ്യ ഘടകങ്ങളായ
അഭിഭാഷകരുടെയും അഭിഭാഷക ഗുമസ്തന്മാരുടെയും ജീവിതം ദുഃസഹമാക്കുന്ന അശാസ്ത്രീയമായ പരിഷ്കാരങ്ങൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും ഉദ്ഘാടകൻ പറഞ്ഞു. ധർണ്ണയെ അഭിസംബോധന ചെയ്തു കൊണ്ട് വിവിധ അഭിഭാഷക സംഘടനാ നേതാക്കന്മാരായ അഡ്വ. ബി. അശോക്, അഡ്വ. വി. ജയപ്രകാശ്, അഡ്വ. വിവേക് മാത്യു വർക്കി, അഡ്വ ബിബിൻ ഗീവറുഗീസ്, അഡ്വ. ബിന്ദു ഏബ്രഹാം, അഡ്വ. സജയൻ ജേക്കബ്, അഡ്വ. സിബി ചേനപ്പാടി, അഡ്വ. പ്രിൻസ് ലൂക്കോസ്, സംഘടനാ നേതാക്കളായ ശ്രീമതി പി.പി. റജി, കെ.വി. ബിജുമോൻ, യൂണിറ്റ് സെക്രട്ടറി എബി മാത്യു, യൂണിറ്റ് കമ്മറ്റി അംഗം പി.കെ. സുരേഷ് എന്നിവർ സംസാരിച്ചു. 

Post a Comment

0 Comments

Ad Code

Responsive Advertisement