Hot Posts

Ad Code

Responsive Advertisement

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു.

അയ്യപ്പഭക്തര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് ഒരാള്‍ മരിച്ചു.
എരുമേലി: ശബരിമല പാതയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട്‌ ഒരാൾ മരിച്ചു. ആറുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
         കണമല ഇറക്കത്തില്‍ അട്ടിമല വളവില്‍ വെച്ച് തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് ക്രാഷ് ബാരിയര്‍ തകര്‍ത്ത് മറിയുകയായിരുന്നു. സംഭവത്തില്‍ വാഹനം മറിഞ്ഞെങ്കിലും സമീപത്തെ മരത്തില്‍ തടഞ്ഞു നിന്നതിനാല്‍, താഴ്ചയിലേയ്ക്ക് വീണില്ല. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. ഇവിടം സ്ഥിരം അപകടമേഖലയാണ്. വാഹനത്തിൽ 33 യാത്രക്കാർ ആണുണ്ടായിരുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement