Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

പാലക്കാട് തോറ്റ, ഡോ. പി. സരിന് സർക്കാരില്‍ പുതിയ നിയമനം.

മറുകണ്ടം ചാടിയെത്തി പാലക്കാട് തോറ്റ, ഡോ. പി. സരിന് സർക്കാരില്‍ പുതിയ നിയമനം.
തിരു.: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ ഇടതു സ്ഥാനാ‍ർത്ഥിയായി മത്സരിച്ചു തോറ്റ, ഡോ. പി. സരിന് സർക്കാരില്‍ പുതിയ നിയമനം നല്‍കുമെന്ന് റിപ്പോർട്ട്. യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതിനും മത്സരക്ഷമത നല്‍കുന്നതിനുമായി രൂപീകരിച്ച കേരളാ ഡവലപ്മെന്റ് ഇന്നൊവേഷൻ ആന്റ് സ്ട്രാറ്റജിക് കൗണ്‍സില്‍ അഥവാ കെ. ഡിസ്കിലാണ് സരിന് നിയമനം നല്‍കുകയെന്നാണ് സൂചന.
        കെ. ഡിസ്കില്‍ മീഡിയ കണ്‍സള്‍ട്ടന്റായിട്ടായിരിക്കും സരിന്റെ നിയമനം. വൈകാതെ നിയമന ഉത്തരവ് പുറത്തിറങ്ങിയേക്കും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിട്ടുവന്ന് സിപിഎം സ്ഥാനാർത്ഥിയായി മാറിയ സരിന് നിയമനം നല്‍കണമെന്നാണ് സർക്കാർ താല്‍പര്യം.
        സർക്കാരുമായി ബന്ധപ്പെട്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങള്‍ സംബന്ധിച്ച്‌ ഡോ. സരിൻ മുഖ്യമന്ത്രിക്ക് ചില നിർദ്ദേശങ്ങള്‍ സമ‍ർപ്പിച്ചിരുന്നു. അതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് നിയമനം. മറുകണ്ടം ചാടി തങ്ങളോടൊപ്പം നിൽക്കുന്നവരെ ഏതുവിധേനയും സഹായിക്കുമെന്ന നിലപാടാണ് ഇക്കാര്യത്തിൽ ജനാധിപത്യ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.

Post a Comment

0 Comments

Ad Code

Responsive Advertisement